Connect with us

Gulf

ലഗേജ് നഷ്ടപ്പെട്ടു ; 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

Published

|

Last Updated

അബുദാബി : ലഗേജ് നഷ്ടപ്പെട്ട യാത്രക്കാരന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.
ഒരേ കമ്പനിയുടെ വിമാനത്തില്‍ രണ്ട് വ്യത്യസ്ത യാത്രകളില്‍ രണ്ടുതവണയും പരാതിക്കാരന് ലഗേജ് നഷ്ടപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി 100,000 ദിര്‍ഹം നല്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ അബുദാബി സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യമായി കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് യാത്ര ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ലഗേജില്‍ വിലകൂടിയ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട സാധനങ്ങള്‍ക്കായി വിമാനത്താവള അധികൃതരെ സമീപിച്ചെങ്കിലും അധികൃതര്‍ പ്രതികരിച്ചില്ലെന്ന് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. സര്‍വകലാശാലയില്‍ ചേരുന്നതിനായി ഒരു അറബ് രാജ്യത്തേക്ക് യാത്രചെയ്യുമ്പോഴാണ് രണ്ടാമത് ലഗേജ് നഷ്ടപ്പെട്ടത്.

സര്‍വകലാശാലയിലെ പ്രവേശനത്തിന് ആവശ്യമുള്ള അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഉള്‍പ്പെട്ട ബേഗാണ് നഷ്ടപെട്ടതെന്നും വീണ്ടും പരാതിയുമായി വിമാനത്താവള അധികൃതരെ സമീപിച്ചെങ്കിലും ഒരു പ്രതികരണയുമുണ്ടായില്ലെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. രണ്ടാം യാത്രയില്‍ നഷ്ടപ്പെട്ട ലഗേജ് കാരണം കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. ഇത് മാനസികവും, ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും കാരണമായി. യാത്രക്കാരന്‍ എയര്‍ ലൈന്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചതായി കോടതി കണ്ടെത്തി. അതുകൊണ്ട് യാത്രക്കാരന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.