Connect with us

Kerala

അഭിമന്യു വധം : മുഖ്യപ്രതി മുഹമ്മദ്‌ പിടിയില്‍

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളിലൊരാള്‍കൂടി പിടിയിലായി. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ്‌
പിടിയിലായത്.കേരള കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ചുമരെഴുത്ത് നടത്തിയതുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞു.

കൊല നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദാണ്‌. ആദില്‍ എന്ന പ്രതിയെ ചോദ്യം ചെയ്തതിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യുന്നു