അതിക്രമങ്ങള്‍ക്ക് മതത്തെ മറയാക്കരുത്: എസ് എസ് എഫ്

Posted on: July 16, 2018 12:23 am | Last updated: July 16, 2018 at 12:23 am
SHARE
അനലൈസയില്‍ ഫാറൂഖ് നഈമി അല്‍ ബുഖാരി സമാപന സന്ദേശം നല്‍കുന്നു

കൊച്ചി: അതിക്രമങ്ങള്‍ക്ക് മതത്തെ മറയാക്കരുതെന്ന് എസ് എസ് എഫ് സംസ്ഥാന ‘അനലൈസ’ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പല സംഘടനകളും മതത്തെ മറയാക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. എന്നാല്‍, മതത്തിന്റെ അന്തസത്തയുമായി ഇവര്‍ക്ക് യാതൊരു കടപ്പാടുമില്ല. മഹാരാജാസ് കോളജിലെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായവരും പശുവിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവരും മതത്തെ ഒരു പോലെ ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം പ്രവണതകളെ മതവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും അനലൈസ ആഹ്വാനംചെയ്തു.

സംഘടനാ അംഗങ്ങളുടെ പരമാവധി പ്രായം 28 വയസ്സായി നിജപ്പെടുത്തിയ അനലൈസ, യൂനിറ്റ് മുതല്‍ സംസ്ഥാന തലം വരെയുള്ള പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച അനലൈസ ഇന്നലെ സമാപിച്ചു.
സമാപന സംഗമം അബ്ദുല്‍ ജബ്ബാര്‍ സഖാഫി പേഴക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തി. പി എ ഫാറൂഖ് നഈമി അല്‍ ബുഖാരി സമാപന സന്ദേശം നല്‍കി. കെ അബ്ദുര്‍ റശീദ്, സി കെ റാശിദ് ബുഖാരി, സി പി ഉബൈദുല്ല സഖാഫി, സ്വലാഹുദ്ദീന്‍ അയ്യൂബി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സി എന്‍ ജാഫര്‍ സ്വാദിഖ് സ്വാഗതവും എ മുഹമ്മദ് അശ്ഹര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here