സഖ്യസര്‍ക്കാറിനെ നയിക്കുന്നത് വിഷം കുടിക്കുന്നതിന് തുല്യം ; വികാരാധീനനായി കുമാരസ്വാമി

Posted on: July 15, 2018 2:20 pm | Last updated: July 15, 2018 at 7:05 pm
SHARE

ബെംഗളുരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ മുന്നോട്ടു കൊണ്ടുപോകുന്നത് വിഷം കുടിക്കുന്നതിന് തുല്യമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. മുഖ്യമന്ത്രിയായ ശേഷം ജെഡിഎസ് സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

നിങ്ങളുടെ കൂട്ടത്തിലൊരാള്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നു. എന്നാല്‍ ഞാന്‍ ഏറെ ദു:ഖിതനാണ്. സഖ്യസര്‍ക്കാറിനെ നയിക്കുന്നതിലുള്ള വേദന ശിവനെപ്പോലെ ഞാന്‍ കുടിച്ചിറക്കുകയാണ്. വായ്പകള്‍ റദ്ദാക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ല. മുഖ്യമന്ത്രി പദം രാജിവെക്കാത്തത് ജനങ്ങള്‍ക്ക് ഏറെ നന്‍മ ചെയ്യണമെന്നുള്ളതുകൊണ്ടാണെന്നും ഏറെ വികാരാധീനനായി കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാറുണ്ടാക്കിയതിലെ അത്യപ്തിയാണ് കുമാരസ്വാമിയുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്.