നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: July 15, 2018 11:01 am | Last updated: July 15, 2018 at 1:01 pm

റായ്പൂര്‍: ഛത്തീസ്ഗഢിലെ കന്‍കര്‍ ജില്ലയില്‍ ഇന്നുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. കാടിനടുത്തുള്ള മഹല ക്യാമ്പിലെ സൈനികരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ സൈനിക നടപടി കഴിഞ്ഞ് മടങ്ങുകയായിരുന്നു 114 ബറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്ന്‌ സൈനിക അധിക്യതര്‍ പറഞ്ഞു.

സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകേന്ദര്‍ സിംഗ്, മുക്ദായിര്‍ സിംഗ് എന്നീ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റൊരു ജവാന് പരുക്കേറ്റിട്ടുണ്ട്.