ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് അമിത് ഷാ

Posted on: July 14, 2018 1:33 pm | Last updated: July 14, 2018 at 4:56 pm
SHARE

ഹൈദരാബാദ്: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗതികള്‍ വിലയിരുത്തുമ്പോള്‍, അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമിത് ഷാ വ്യക്തമാക്കിയതായി യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗം പെരേല ശേഖര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി പിന്നീട് വ്യക്തമാക്കി. വിഷയം പാര്‍ട്ടിയുടെ അജന്‍ഡയില്‍ പോലുമില്ലെന്ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി.