Connect with us

International

ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 19 മരണം

Published

|

Last Updated

ബീജിംഗ്: ചൈനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ 19 മരണം. 12 പേര്‍ക്ക് പരുക്കേറ്റു. തെക്ക്കിഴക്കന്‍ ചെംഗ്ദുവിലെ യിബിന്‍ ഹെംഗ്ഡ ടെക്‌നോളജിയില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് കെമിക്കല്‍ പ്ലാന്റില്‍ തീപടരുകയായിരുന്നുവെന്നും ഇതാണ് മരണസംഖ്യ കൂട്ടിയതെന്നും പോലീസ് പറഞ്ഞു.

സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് നിലകെട്ടിടം നിലംപൊത്തി നാമാവശേഷമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ള കെട്ടിടങ്ങളുടെ വരെ ജനല്‍ ചില്ലുകള്‍ തകര്‍ന്നുവീണു. ലോകത്തെ ഏറ്റവും വലിയ കെമിക്കല്‍ ഉത്പാദകരായാണ് ചൈന അറിയിപ്പെടുന്നത്.