അധിക്യതര്‍ വാഹനം വിട്ടുനല്‍കിയില്ല; മകന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാതാവിന്റെ മ്യതദേഹമെത്തിച്ചത് ബൈക്കില്‍-വീഡിയോ

Posted on: July 11, 2018 10:51 am | Last updated: July 11, 2018 at 2:26 pm
SHARE

ഭോപ്പാല്‍: ആശുപത്രി അധിക്യതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് മകന് മാതാവിന്റെ മ്യതദേഹം മോട്ടോര്‍സൈക്കിളില്‍ ആശുപത്രിയിലെത്തിക്കേണ്ടിവന്നു. മധ്യപ്രദേശിലെ ടികാംഗര്‍ഹിലാണ് സംഭവം.

മാതാവിന്റെ മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിക്കുന്നതിനായി മോഹന്‍ഗര്‍ഹ് ജില്ലാ ആശുപത്രി അധിക്യതരോട് വാഹനം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ല. ഇതേത്തുടര്‍ന്നാണ് മകന് മ്യതദേഹം ബൈക്കില്‍ കെട്ടിവെച്ച് പോസ്റ്റ്‌മോര്‍ട്ട സ്ഥലത്ത് എത്തിക്കേണ്ടി വന്നത്. സംഭവത്തില്‍ ജില്ലാ അധിക്യതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.