ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ കൂടി രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം നാളെയും തുടരും

Posted on: July 9, 2018 7:35 pm | Last updated: July 10, 2018 at 10:52 am

ബാങ്കോക്: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാല് പേരെ കൂടി പുറത്തെത്തിച്ചു. ഇതോടെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം എട്ടായി. കോച്ച് അടക്കം അഞ്ച് പേരെ കൂടിയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. ഇവരെ ഗുഹയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും അത് വകവെക്കാതെ രക്ഷാപ്രവര്‍ത്തകര്‍ ദൗത്യം തുടര്‍ന്നു. ഇതോടെയാണ് നാല് പേരെ കൂടി പുറത്തെത്തിക്കാന്‍ സാധിച്ചത്.

രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. മറ്റുള്ളവരെ കൂടി രക്ഷിക്കുന്നതിനായി രക്ഷാ ദൗത്യം നാളെ പുനരാരംഭിക്കും.