മക്ക ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തന സജ്ജമായി

Posted on: July 9, 2018 11:08 am | Last updated: July 9, 2018 at 11:08 am
SHARE

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ മക്ക ഐ .സി.എഫ് ,ആര്‍ .എസ് .സി വളണ്ടിയര്‍ കോര്‍ കമ്മിറ്റി രുപീകരിച്ചു .പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രീകൃത സ്വഭാവത്തില്‍ രിസാല സ്റ്റഡി സര്‍ക്കിളിനു കീഴില്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ രംഗത്തുണ്ട്.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും , മറ്റു രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് വളണ്ടിയര്‍ കോര്‍ വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ ഇറങ്ങിയത് മുതല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം,അജ്ജിയാദ്, ഖുദൈബസ് സ്‌റ്റേഷന്‍ ,അസീസിയ്യ ,ഗസ്സ, മിന, ബസ്സ് സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമായിരിക്കും.

ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങളായി ടി .എസ് .ബദറുദ്ധീന്‍ തങ്ങള്‍,ബഷീര്‍ മുസ്‌ലിയാര്‍ അടിവാരം (ര ക്ഷാധികാരികള്‍ )ഉസ്മാന്‍ കുറുകത്താണി (ചീഫ് കോഡിനേറ്റര്‍)അബ്ദുസ്സമദ് പെരിമ്പലം (ഡെപ്യുട്ടി കോഡിനേറ്റര്‍ )മുസ്തഫ കാളോത്ത് (ക്യാപ്റ്റന്‍)സിറാജ് വില്യാപ്പളളി (ഡെപ്പ്യൂട്ടി ക്യാപ്റ്റന്‍ )ജലീല്‍ മാസ്റ്റര്‍ വടകര (ലീഗല്‍ സെല്‍ )ഷാഫി ബാഖവി (ദഅവാ )സൈതലവി സഖാഫി (ഫിനാന്‍സ് )അഷ്‌റഫ് പേങ്ങാട് (ഫുഡ് &ട്രാവല്‍ )സല്‍മാന്‍ വെങ്ങളം (മെഡിക്കല്‍ ) കുഞ്ചാപ്പു ഹാജി പട്ടര്‍കടവ് (സ്വീകരണം )ഷുഹൈബ് പുത്തന്‍പള്ളി (ഓര്‍ഗനൈസിംഗ് )ശിഹാബ് കുറുകത്താണി (മീഡിയ )എന്നിവരെ തെരഞ്ഞെടുത്തു
ക്യാപ്റ്റന് കീഴില്‍ മുഹമ്മദലി വലിയോറ, ,ഇസ്ഹാഖ് ഫറോഖ് ,കബീര്‍ പറമ്പില്‍പീടിക ,സഈദ് കാക്കിയ ,ഗഫൂര്‍ അസീസിയ്യ ,നാസര്‍ ശൗഖിയ്യ എന്നീ വൈസ് ക്യാപ്റ്റന്മാര്‍ വളണ്ടീയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കും. ജര്‍വല്‍ വാദിസലാം ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ ഐ .സി .എഫ് പ്രസിഡന്റ് ഉസ്മാന്‍ കുറുകത്താണി ആധ്യക്ഷത വഹിച്ചു നാഷനല്‍ കോഡിനേറ്റര്‍ റഷീദ് പന്തല്ലൂര്‍ ,യാഹ്ഖൂബ് ഊരകം, ജലീല്‍ മാസ്റ്റര്‍ വടകര, സല്‍മാന്‍ വെങ്ങളം,ഷാഫി ബാഖവി എന്നിവര്‍ പ്രസംഗിച്ചു ,ഉസ്മാന്‍ മറ്റത്തൂര്‍ ,സ്വാഗതവും ശിഹാബ് കുറുകത്താണി നന്ദിയും പറഞ്ഞു