ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഉത്തരവ് ഇന്ന്

Posted on: July 9, 2018 10:18 am | Last updated: July 9, 2018 at 3:14 pm
SHARE

എറണാകുളം: വരാപ്പുഴ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. പോലീസുകാര്‍ പ്രതിയായ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം .

അതേ സമയം അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഗുരുതരമായ പിഴവുകള്‍ അന്വേഷണത്തില്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നിലപാട് എടുത്തിരുന്നില്ല. റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജിനെ പ്രതിചേര്‍ക്കെണ്ടെന്ന പോലീസ് തീരുമാനത്തിന് പിന്നാലെയായിരുന്നു ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here