മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന

Posted on: July 7, 2018 1:35 pm | Last updated: July 7, 2018 at 4:32 pm
SHARE

മലപ്പുറം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍ വാലിയിലുമാണ് പോലീസ് പരിശോധന നടത്തിയത്. രണ്ടിടങ്ങളിലും ഓരേ സമയത്തായിരുന്നു പരിശോധന. കാടാമ്പുഴ മലബാര്‍ ഹൗസിലും റെയ്ഡ് നടത്തുന്നുണ്ട്.