രണ്ട് ഗോള്‍ ജയത്തോടെ ഫ്രാന്‍സ് സെമിയില്‍

Posted on: July 6, 2018 9:40 pm | Last updated: July 7, 2018 at 10:27 am
SHARE

നിഷ്‌നി: ശക്തരായ യുറഗ്വായെ
തന്ത്രപരമായി വീഴ്ത്തി നേടിയ രണ്ടു ഗോളുകളുടെ നേട്ടത്തില്‍ ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. മല്‍സരത്തിന്റെ ഇരു പകുതികളിലുമായിട്ടായിരുന്നു ഫ്രാന്‍സിന്റെ ഗോളുകള്‍. റാഫേല്‍ വരാനെ (40), അന്റോയ്ന്‍ ഗ്രീസ്മന്‍ (61) എന്നിവരാണ് ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത്.

ലോകകപ്പില്‍ ഫ്രാന്‍സ് യുറഗ്വായെ തോല്‍പ്പിക്കുന്നത് ഇതാദ്യമായാണ്. യുറഗ്വായ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി 40ാം മിനിറ്റില്‍ റാഫേല്‍ വരാനെയാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്.

രണ്ടാം പകുതിയില്‍ ബോക്‌സിനു വെളിയില്‍ ടൊളീസ്സോയില്‍നിന്ന് ലഭിച്ച പന്ത് ഗോള്‍ലക്ഷ്യമാക്കി തൊടുക്കുമ്പോള്‍ അതു ഗോളാകുമെന്ന് ഗ്രീസ്മന്‍ പോലും കരുതിയിരിക്കാന്‍ സാധ്യത കുറവ്. കയ്യിലൊതുക്കേണ്ട പന്ത് തട്ടിത്തെറിപ്പിക്കാനുള്ള മുസ്‌ലേരയുടെ ശ്രമം പിഴച്ചു. കയ്യില്‍ത്തട്ടി തെറിച്ച പന്ത് നേരെ വലയിലേക്ക്. സ്‌കോര്‍ 2-0