ടിസി മാത്യു രണ്ട് കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ഓംബുഡ്‌സ്മാന്‍ കണ്ടെത്തല്‍

Posted on: July 6, 2018 5:31 pm | Last updated: July 7, 2018 at 10:26 am
SHARE

കൊച്ചി:ക്രിക്കറ്റ് വികസനത്തിന്റെ പേരില്‍ ടി സി മാത്യു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍. ടി സി മാത്യു 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് ഓംഡുസ്മാന്റെ കണ്ടെത്തല്‍. ഇടുക്കിയിലെ സ്‌റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി. കാസര്‍കോട് 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിക്കാണെന്നും ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തി.

ടി സി മാത്യുവിന് താമസിക്കാന്‍ മറൈന്‍ െ്രെഡവില്‍ ഫ്‌ളാറ്റ് വാടകക്ക് എടുത്തതിന് 20 ലക്ഷം രൂപയാണ്. കെസിഎയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് വന്‍ തുക വാടക്ക്ക് ഫ്‌ളാറ്റ് എടുത്തത്. സ്‌റ്റേഡിയം നിര്‍മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചുവെന്നും ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തി. ടിസി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടു.ഇടുക്കി കാസര്‍കോഡ് സ്‌റ്റേഡിയങ്ങളുടെ പേരിലാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തല്‍.