Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം: മന്ത്രി കെടി ജലീൽ

Published

|

Last Updated

കോഴിക്കോട്: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി മന്ത്രി ഡോ. കെടി ജലീല്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ക്യാംപസുകളില്‍ നിന്ന് മതാന്ധതയുടെയും വര്‍ഗീയതയുടെയും ശക്തികളെ തുരത്തണം. മതാതിക്രമങ്ങള്‍ ആര്‍എസ്എസ് നടത്തിയാലും പോപ്പുലര്‍ ഫ്രണ്ട് നടത്തിയാലും ഒരുപോലെയാണ്. സിപിഎമ്മില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നേരത്തെ മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും ആവശ്യപ്പെട്ടിരുന്നു.