Connect with us

Kerala

യു ജി സി അംഗീകാരം പിന്‍വലിച്ചു; വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് താഴ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിദൂരവിദ്യഭ്യാസ കേന്ദ്രങ്ങളുടെ അംഗീകാരം യു ജി സി പിന്‍വലിച്ചു. വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴ് സുകള്‍ക്കും യു ജി സി നിശ്ചയിച്ച മാനദണ്ഡ പ്രകാരമുള്ള നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം യു ജി സി റദ്ദാക്കിയത്. നാക് അക്രഡിറ്റേഷനില്‍ 3.26 എന്ന എ പ്ലസ് ഗ്രേഡ് ലഭിച്ച സര്‍വകലാശാലകള്‍ മാത്രമേ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്താവൂ എന്നാണ് യു ജി സി നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഒരു സര്‍വകലാശാലക്കും ഈ യോഗ്യതയില്ല.

യു ജി സി അംഗീകാരം പിന്‍വലിച്ച സാഹചര്യത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് ഈ അധ്യയന വര്‍ഷം വിദൂര വിദ്യാഭ്യാസ കോഴ് സുകള്‍ നടത്താനാകില്ല. ഇത് സംസ്ഥാനത്തെ റഗുലര്‍ പഠനത്തിന് അവസരം ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ പ്രതികൂലമായി ബാധിക്കും.

ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരുന്നെങ്കിലും യു ജി സി ഇക്കാ ര്യം പരിഗണിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ സര്‍വകലാശാലകളെ യു ജി സി മാനദണ്ഡ പ്രകാരമുള്ള നിലവാരത്തിലേക്ക് എത്തിക്കുന്നത് അപ്രായോഗികമാണെന്ന് വ്യക്തമായി അറിയുന്നതിനാലാണ് മാനദണ്ഡങ്ങളില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ യു ജി സി യെ സമീപിച്ചത്.
ഓപണ്‍ യൂനിവേഴ്‌സിറ്റി ആ രംഭിക്കുക മാത്രമാണ് ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പരിഹാരം. എന്നാല്‍, ഓപണ്‍ യൂനിവേഴ്‌സിറ്റി ആരംഭിച്ചാലും യു ജി സി അംഗീകരിക്കുന്നതുവരെ കോഴ്‌സുകള്‍ക്ക് അംഗീകാരം ഉണ്ടാകില്ല. ഓപണ്‍ യൂനിവേഴ്‌സിറ്റി തുടങ്ങാനുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സി ലിന്റെ നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്. ഡോ. ഫാത്വിമത്ത് സുഹ്‌റയുടെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ച പഠനം നടത്തിവരികയാണ്.