Connect with us

Gulf

ഫുജൈറയില്‍ വാഹന പിഴകളില്‍ 50 ശതമാനം ഇളവ്

Published

|

Last Updated

ഫുജൈറ: ഫുജൈറ എമിറേറ്റില്‍ വാഹനങ്ങള്‍ കണ്ടുകെട്ടിയതിന് മേല്‍ ഏര്‍പെടുത്തിയ പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ഫുജൈറ പോലീസ് അധികൃതര്‍ വെളിപ്പെടുത്തി.

ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാകുക. സ്വദേശികള്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും ഇളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഫുജൈറ പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് ബിന്‍ ഗാനെം അല്‍ കഅബി പറഞ്ഞു.

എമിറേറ്റിലെ ജനങ്ങളെ ഗതാഗത നിയമ ലംഘനങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് പിഴയിളവ് ഒരുക്കിയിട്ടുള്ളത്. ഈ കാലയളവില്‍ പിഴ ലഭിച്ച എല്ലാ വാഹന ഉടമസ്ഥരും ആനുകൂല്യം ഉപയോഗ പ്രഥമാക്കണം. ഇളവിന്റെ കാലാവധി അവസാനിക്കുന്നതോടെ കണ്ടുകെട്ടിയ വാഹനങ്ങളില്‍ മേല്‍ കൂടുതല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്ന് ഫുജൈറ പോലീസിലെ ബ്രിഗേഡിയര്‍ അലി റാശിദ് ബിന്‍ അവാഷ് അല്‍ യമാനി പറഞ്ഞു.

---- facebook comment plugin here -----