മറ്റൊരാളുമായി കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയുടെ തല മൊട്ടയടിച്ചു

Posted on: July 4, 2018 1:39 pm | Last updated: July 4, 2018 at 1:39 pm
SHARE

ഷഹാജന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പണത്തിനായി മറ്റൊരാളുമായി കിടക്ക പങ്കിടാന്‍ വിസമ്മതിച്ച യുവതിയുടെ തല ഭര്‍ത്താവ് മൊട്ടയടിച്ചു. നിഗോഹിയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. അനധിക്യത മദ്യ വ്യാപാരം നടത്തുന്ന അശോക് കുമാര്‍(32) എന്നയാളാണ് ഭാര്യയോട് ഈ ക്രൂരത ചെയ്തത്.

ഭാര്യ ഖുശ്ബു ദേവി(28)യുടെ പരാതിയില്‍ അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഒമ്പത് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഭക്ഷണത്തില്‍ മയക്ക് മരുന്ന കലര്‍ത്തി ബോധം കെടുത്തിയ ശേഷമാണ് അശോക് കുമാര്‍ യുവതിയെ മൊട്ടയടിച്ചത്.