Connect with us

Kerala

ബിജെപി കേരളാ ഘടകത്തിന് അമിത്ഷായുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിന് ദേശീയ പ്രസിഡന്റ് അമിത്ഷായുടെ രൂക്ഷവിമര്‍ശനം. ജാതി ഘടകങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ കേരള ഘടകം പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് അമിത്ഷാ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

സംസ്ഥാനത്തെ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് അമിത്ഷാ തുറന്നടിച്ചു. വി മുരളീധരന്‍ എംപി, മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ ഉന്നം വെച്ചായിരുന്നു അമിത്ഷായുടെ വിമര്‍ശനങ്ങള്‍. ഇവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയെങ്കിലും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളില്‍ പാര്‍ട്ടി ശബ്ദം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനും സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നും അമിത്ഷാ പറഞ്ഞു.

ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച യോഗത്തിലുണ്ടായില്ലെന്നാണ് സൂചന. മൂന്ന് മണിക്കൂറാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമിത് ഷാ ഒന്നര മണിക്കൂര്‍ വൈകി എത്തിയതോടെ യോഗം ഒന്നര മണിക്കൂറായി വെട്ടിച്ചുരുക്കി.