ക്യാമ്പസുകളില്‍ ചോരപ്പുഴയൊഴുക്കാനുള്ള തീവ്രവാദി ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത വേണം: കോടിയേരി

Posted on: July 2, 2018 12:39 pm | Last updated: July 2, 2018 at 2:28 pm
SHARE

തിരുവനന്തപുരം: എറണാകുളം മഹാരാജാസ കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐക്കാര്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. തീവ്രവാദി ശക്തികള്‍ അക്രമം നടത്തി ഭീതിപരത്തി വിദ്യാര്‍ഥികളെ കീഴപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ് കോടിയേരി പറഞ്ഞു.വിവിധതലത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ശക്തികളാണ്.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്യാമ്പസുകളില്‍ അക്രമം വ്യാപിപ്പിക്കുന്നത്.ആര്‍്എസ എസ്സും, എസ്ഡിപിഐയും എസഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമപരമ്പരകളുടെ ഭാഗമാണ് ഈ സംഭവം. കോളേജ് ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ കോടിയേരി പറഞ്ഞു. മഹരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അഭിമന്യു തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുത്തേറ്റ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here