അഡ്‌നോകില്‍ സെല്‍ഫ് സര്‍വീസ് നിലവില്‍ വന്നു; ജീവനക്കാരുടെ സേവനം ആവശ്യപ്പെട്ടാല്‍ അധിക നിരക്ക് നല്‍കണം

Posted on: July 1, 2018 1:41 pm | Last updated: July 1, 2018 at 1:41 pm
SHARE

അബുദാബി: അഡ്നോക്കിന്റെ പമ്പുകളില്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നതിന് സെല്‍ഫ് സര്‍വീസ് നിലവില്‍ വന്നു. ഇനിമുതല്‍ ജീവനക്കാരുടെ സേവനമാവശ്യപ്പെട്ടാല്‍ 10 ദിര്‍ഹം അധികം ഈടാക്കും. ജൂണ്‍ 30 മുതലാണ് ഇത് നിലവില്‍ വന്നത് . മുതിര്‍ന്ന പൗരന്മാരെയും ഭിന്ന ശേഷിക്കാരെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലേതിന് സമാനമായ രീതിയില്‍ പമ്പുകളില്‍ ഉപഭോക്താക്കള്‍ നേരിട്ട് ഇന്ധനം നിറക്കുന്ന സൗകര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ളത്.

ഇതിനായി പ്രത്യേക ചിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ ചിപ്പ് അക്കൗണ്ടിലുള്ള തുകക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമായി ഇന്ധനം നിറക്കാം. ഇതിനായി പ്രത്യേക കൗണ്ടറുകളും സജ്ജമായിട്ടുണ്ട്. ചിപ്പിലെ അക്കൗണ്ടിലേക്ക് പണം നിറക്കാനുള്ള സൗകര്യവും ഓരോ അഡ്നോക്ക് കേന്ദ്രങ്ങളിലുമുണ്ട്. മൊബൈല്‍ നമ്പര്‍ മാത്രം നല്‍കി ഇത് ചെയ്യാം. അബുദാബിയുടെ വടക്കന്‍ പ്രവിശ്യകളിലും ഈ സംവിധാനം നിലവില്‍ വരും. ഇത്തരത്തിലുള്ള സംവിധാനം ആവശ്യമില്ലാത്തവര്‍ക്ക് അധിക പണം നല്‍കി സേവനം ആവശ്യപ്പടാം.

LEAVE A REPLY

Please enter your comment!
Please enter your name here