Connect with us

Gulf

മേഖലയിലെ മികച്ച സ്മാര്‍ട് നഗരം അബുദാബി; പഠനം നടത്തിയത് അമ്പത് നഗരങ്ങളില്‍

Published

|

Last Updated

അബുദാബി: മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഏറ്റവും മികച്ച സമാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്ത്. മേഖലയിലെ അമ്പത് നഗരങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
ആരോഗ്യം, സുരക്ഷ, മൊബിലിറ്റി, സാമ്പത്തിക വികസനം, ഭവനം എന്നിവ ഉള്‍പെടെ നിരവധി വൈവിധ്യമാര്‍ന്ന മാനദണ്ഡങ്ങളിലൂടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ലോകമെമ്പാടുമുള്ള നഗരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് പഠനം ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച നഗരത്തില്‍ വസിക്കുന്ന താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതായി പഠനം കണ്ടെത്തി. റാങ്കിങ്ങില്‍ 18.4 പോയിന്റ് നേടി ദുബൈയെ പിന്തള്ളിയാണ് അബുദാബി ഒന്നാം സ്ഥാനത്ത് എത്തിയത്. ശുദ്ധ വായു മുതല്‍ നഗരത്തിലെ തെരുവുകളിലൂടെ നടക്കുന്ന വഴിയാത്രക്കാരന്‍ സുരക്ഷിതമാണോ എന്നുവരെ പഠന വിധേയമാക്കി.
പഠനം പൂര്‍ത്തിയാക്കുന്നതിന് പലവഴികളും സീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പഠന റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബൂദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് അണ്ടര്‍സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് വ്യക്തമാക്കി.

ആധുനീക യുഗത്തില്‍, ലോകമെമ്പാടുമുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ അവരുടെ നഗരത്തെ മനസ്സിലാക്കുന്നതും പര്യവേക്ഷണം ചെയ്യപ്പെടുന്നതും ഇടപഴകുന്നതും സേവനങ്ങള്‍ എങ്ങനെയാണ് വിതരണം ചെയ്യുന്നതും എങ്ങനെയെന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുന്നതിനുള്ള സര്‍ഗ്ഗാത്മക രീതികളില്‍ ഒന്നാണ് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം, അദ്ദേഹം പറഞ്ഞു. അബുദാബി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് എമിറേറ്റിനെ വേര്‍തിരിച്ചെടുക്കാനുള്ള നമ്മുടെ ശ്രമങ്ങളെ സാക്ഷ്യപെടുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും അനിയോജ്യവും ഏറ്റവും ആധുനികവുമായ സ്ഥലമാണ് അബുദാബി. എമിറേറ്റിന്റെ ടൂറിസം, ബിസിനസ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവക്ക് സഹായകമാകുന്ന അപ്ലിക്കേഷനുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കിയതായും ഇത് ഉപയോഗിച്ച് തലമുറതലമുറകളെ സുസ്ഥിര ഭാവിയിലേക്ക് നയിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അബുദാബി ടൂറിസം മേഖലയെ സഹായിക്കുന്നതിനുള്ള പുതിയ, നൂതന പദ്ധതികളും സംവിധാനങ്ങളും അബുദാബി സാംസ്‌കാരിക വകുപ്പ് പ്രഖ്യാപിച്ചു. എമിറേറ്റിലെ സംസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും അബുദാബി കള്‍ച്ചര്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും ആപ്ലിക്കേഷനിലും ലഭ്യമാകും. ഇവന്റ് ലൈസന്‍സിംഗ് സിസ്റ്റത്തിന്റെ ഭാഗമായ ഓണ്‍ലൈന്‍ ഇവന്റ് ടിക്കറ്റിംഗ് സിസ്റ്റം, ഇവന്റ് രജിസ്‌ട്രേഷനും ലൈസന്‍സിംഗ് പ്രക്രിയകളും സുഗമമാക്കുന്നതിനും ഇവ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest