തിരുവനന്തപുരത്ത് എഞ്ചിന്‍ പാളത്തില്‍ കുടുങ്ങി; ട്രെയിന്‍ ഗതാഗതം തകരാറിലായി

Posted on: June 30, 2018 12:11 pm | Last updated: June 30, 2018 at 5:25 pm
SHARE

തിരുവനന്തപുരം : പാളത്തില്‍ എഞ്ചിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ സിഗ്നല്‍ തകരാര്‍മൂലമാണ് സംഭവം.

ഇതേത്തുടര്‍ന്ന് ഇന്റര്‍സിറ്റി, മലബാര്‍ എക്‌സ്പ്രസ്, ബോംബെ -കന്യാകുമാരി എക്‌സ്പ്രസ്, ജയന്തി ജനത എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ സ്റ്റേഷനിലേക്കെത്താന്‍ വൈകുകയാണ്. എഞ്ചിന്‍ പാളത്തില്‍നിന്നും മാറ്റിയ ശേഷമെ ഗതാഗതം സാധാരണ നിലയിലാകു.

LEAVE A REPLY

Please enter your comment!
Please enter your name here