തര്‍തീല്‍ ഖുര്‍ആന്‍ മത്സരം; ദുബൈ ജേതാക്കള്‍

Posted on: June 29, 2018 6:16 pm | Last updated: June 29, 2018 at 6:16 pm
SHARE
ദുബൈ ടീം ട്രോഫി ഏറ്റുവാങ്ങുന്നു

ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കി ള്‍ സംഘടിപ്പിച്ച രണ്ടാമത് യു എ ഇ തല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ‘തര്‍തീല്‍’ ദുബൈ ടീം ജേതാക്കളായി. ഷാര്‍ജ, അജ്മാന്‍ എന്നീ ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മാനവ സമൂഹത്തിന് ഖുര്‍ആനിക സന്ദേശം വെളിച്ചം പകരുമെന്നും, വായനയിലും സാഹിത്യത്തിലും അക്ഷരങ്ങള്‍ക്കൊപ്പം ആശയങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നും തര്‍തീല്‍ അഭിപ്രായപ്പെട്ടു.

സി എം എ കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാനുബ്നു മദ്റസയില്‍ നിന്നും ഹാഫിള് ബിരുദം കരസ്ഥമാക്കി ഷാര്‍ജ ഗവണ്‍മെന്റിന്റെ അംഗീകാരം നേടിയ ഹാഫിള് മുര്‍തള അബ്ദുല്ലയെ ചടങ്ങില്‍ അനുമോദിച്ചു. സയ്യിദ് ജുനൈദ് അല്‍ ബുഖാരി, നാസര്‍ വാണിയമ്പലം, അഹ്മദ് ഷെറിന്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, നാസല്‍ അല്‍ മുഫീദ്, എ കെ അബ്ദുല്‍ ഹക്കീം, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മുസ്തഫ കൂടല്ലൂര്‍ സ്വാഗതവു, നിസാര്‍ പുത്തന്‍പള്ളി നന്ദിയും പറഞ്ഞു.