‘അമ്മ’യില്‍നിന്നും നാല് പ്രമുഖ നടികള്‍ രാജിവെച്ചു

Posted on: June 27, 2018 11:18 am | Last updated: June 27, 2018 at 6:55 pm
SHARE

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍നിന്നും നാല് നടികള്‍ രാജിവെച്ചു.

റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ ദാസ് എന്നിവര്‍ക്ക് പുറമെ അക്രമിക്കപ്പെട്ട നടിയും രാജിവെച്ചിട്ടുണ്ട്. നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേടിരുടുന്ന നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. അമ്മയിലെ വനിതാ വിഭാഗമായ ഡബ്ലിയു സി സിയിലെ അംഗങ്ങളാണ് രാജിവെച്ച നാല് പേരും. ഡബ്ലിയു സി സിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ രാജിക്കാര്യം അറിയിച്ചിരിക്കുന്നത്‌