Connect with us

Kerala

മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് പ്രത്യേക നിയമം കൊണ്ടുവരും : മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് പ്രത്യേക നിയമനിര്‍മാണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. . അടിമാലി, മൂന്നാര്‍ മേഖലയിലെ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി തേടിയുള്ള വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം എട്ടു വില്ലേജുകളിലെ നിര്‍മാണത്തിന് എന്‍ഒസി നിര്‍ബന്ധമാണെന്നും ഇതു നല്‍കാനുള്ള അധികാരം വില്ലേജ് ഓഫിസര്‍മാരില്‍നിന്നു മാറ്റാനാകില്ലെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.എട്ടു വില്ലേജുകളില്‍ വീടുവയ്ക്കാന്‍ എന്‍ഒസി നല്‍കാത്ത തീരുമാനം പിന്‍വലിക്കണമെന്നും പാവപ്പെട്ട കര്‍ഷകരുടെ അപേക്ഷകളാണു കെട്ടിക്കിടക്കുന്നതെന്നും നോട്ടിസ് നല്‍കിയ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി പറഞ്ഞു. മാണിയെ പിന്തുണച്ച് സിപിഎം അംഗം എസ് രാജേന്ദ്രനും രംഗത്തെത്തി. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവു പിന്‍വലിക്കണം. ഇവന്റ് മാനേജ്‌മെന്റില്‍ ഐഎഎസ് എടുത്ത ചില ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു