എസ് വൈ എസ് ഹജ്ജ് ക്ലാസ് നാളെ

Posted on: June 24, 2018 2:23 pm | Last updated: June 24, 2018 at 2:23 pm
SHARE

കോഴിക്കോട്: എസ് വൈ എസ് ഹജ്ജ് സെല്‍ മുഖേന 2018ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഹജ്ജ് ക്ലാസ് നാളെ രാവിലെ പത്തിന് മര്‍കസ് കോംപ്ലക്‌സ്ഓഡിറ്റോറിയത്തില്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും.

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പോരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംബന്ധിക്കും. എസ് വൈ എസ് ഹജ്ജ് സംഘത്തിന് ശാഫി സഖാഫി മുണ്ടമ്പ്ര (ഡെപ്യൂട്ടി ചീഫ് അമീര്‍) റഹ്മത്തുല്ലാഹ് സഖാഫി എളമരം, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, മൊയ്തു സഖാഫി, ഇബ്‌റാഹീം ഫൈസി വെള്ളമുണ്ട, യൂസുഫലി സഅദി പന്നൂര്‍ നേതൃത്വം നല്‍കും.
എസ് വൈ എസ് ഹാജിമാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കണ്‍വീനര്‍ എന്‍ അലി അബ്ദുല്ല അറിയിച്ചു.