മാര്‍ ആലഞ്ചേരി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു

Posted on: June 22, 2018 5:30 pm | Last updated: June 22, 2018 at 5:30 pm
SHARE

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി ഒഴിഞ്ഞു. മാര്‍ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു. അതേസമയം, എറണാകുളംഅങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.

നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പാണ് മാര്‍ ജേക്കബ് മനത്തോടത്ത് . ഭൂമി വില്‍പ്പന വിവാദങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്‌