കാര്‍ കുഴിയിലേക്ക് വീണ് പരുക്കേറ്റയാളെ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Posted on: June 20, 2018 8:29 pm | Last updated: June 20, 2018 at 8:29 pm
SHARE

ദുബൈ: ഈദ് ദിനത്തില്‍ വാഹനം കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നയാളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

അലി രിദ അല്‍ ഹാഷിമി എന്നയാള്‍ക്കാണ് ഖവാനീജില്‍ നിര്‍മാണ സ്ഥലത്ത് 15 മീറ്ററോളം ആഴത്തിലുള്ള കുഴിയിലേക്ക് വാഹനം വീണ് പരുക്കേറ്റത്.
എമിറേറ്റ്‌സ് റോയല്‍ ഫാമിലി എന്ന ഇന്‍സ്റ്റഗ്രാമിലാണ് ചിത്രമുള്ളത്.
അപകടത്തില്‍ പെട്ടയാളെ സന്ദര്‍ശിച്ച് ചികിത്സാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശൈഖ് മുഹമ്മദിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.