Connect with us

Ongoing News

ഓസീസിന് എതിരെ 6/481; ഏകദിന ക്രിക്കറ്റില്‍ റെക്കോര്‍ഡ് ഭേദിച്ച് ഇംഗ്ലണ്ട്

Published

|

Last Updated

നോട്ടിംഗ്ഹാം: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചു. നോട്ടിംഗ്ഹാമിലെ ട്രന്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് 481 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാണ് ഇംഗ്ലണ്ട് സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയത്.

രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാന് എതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടിയ 441 റണ്‍സായിരുന്നു ഏകദിനത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

Latest