മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി പിടിയില്‍

Posted on: June 19, 2018 9:18 am | Last updated: June 19, 2018 at 11:24 am
SHARE

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസിയായ കൃഷ്ണകുമാരന്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും.

ദുബൈയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാല്‍സംഗംചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു