Connect with us

Ongoing News

ദക്ഷിണ കൊറിയയെ വീഴ്ത്തി സ്വീഡന്‍ മുന്നോട്ട്

Published

|

Last Updated

മോസ്‌കോ: ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ സ്വീഡന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ ജയം സ്വന്തമാക്കിയത്. 65ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റിന്റെ പെനാല്‍റ്റി ഗോളാണ് സ്വീഡന് ജയം സമ്മാനിച്ചത്.

കിം വിന്‍ മൂന്‍ ക്ലാസനെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിക്കപ്പെട്ടത്. വീഡിയോ റഫറിയാണ് പെനാല്‍റ്റി വിധിച്ചത്. മറുപടി ഗോളിനായി അവസാന മിനുട്ട് വരെ കൊറിയ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പ്രതിരോധ നിര താരം കിം മിന്‍ വൂ പരുക്കേറ്റ് പുറത്ത് പോയതും കൊറിയക്ക് തിരിച്ചടിയായി.

2006 ലോകകപ്പിന് ശേഷം സ്വീഡന്‍ ഇതാദ്യമായാണ് ലോകകപ്പില്‍ ഗോള്‍ നേടുന്നത്. 2006 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഹെന്റിക് ലാഴ്‌സണാണ് സ്വീഡന്റെ ലോകകപ്പിലെ അവസാന ഗോള്‍ നേടിയത്. നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയും അവരെ അട്ടിമറിച്ച മെക്‌സിക്കോയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് മുന്നേറണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു.

Latest