വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു

Posted on: June 16, 2018 11:53 am | Last updated: June 17, 2018 at 10:11 am
SHARE

ആതിരപ്പിള്ളി: വാല്‍പ്പാറ കാഞ്ചമാല എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ വീ്ട്ടമ്മ മരിച്ചു. വാല്‍പ്പാറയിലെ മതിയുടെ ഭാര്യ കൈലാസമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ഇവര്‍ പുലിയുടെ ആക്രമണത്തിനിരയായത്. വീട്ടില്‍നിന്നും അമ്പത് മീറ്റര്‍ അകലെയായാണ് മ്യതദേഹം കണ്ടെത്തിയത്.

വീട്ടമ്മ തുണികഴുകുന്നതിനിടെ ചാടിവീണ പുലി ഇവരെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. വീട്ടമ്മയെ കാണാതെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വീടന് സമീപത്ത് ചോരത്തുള്ളികള്‍ കണ്ടു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മ്യതദേഹം കണ്ടെടുക്കുകടയായിരുന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റ് നിലയിലായിരുന്നു മ്യതദേഹം. കുറച്ച് നാളായി ഇവിടെ പുലിയുടെ ശല്യമുണ്ടായിരുന്നു. പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് അധിക്യതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here