ഈദ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Posted on: June 16, 2018 10:25 am | Last updated: June 16, 2018 at 10:25 am
SHARE

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈദ് ആശംസകള്‍ നേര്‍ന്നു. ഉത്തരേന്ത്യയില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.

ഇന്ത്യയിലേയും വിദേശത്തേയും എല്ലാ മുസ്‌ലിം സഹോദരീസഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. ഈദ് സന്തോഷത്തിന്റെ ആഘോഷമാണെന്നും കശ്മീരില്‍ സമാധാനവും സന്തോഷവും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ഈദ് ആശംകള്‍ നേര്‍ന്നു.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി ഡല്‍ഹി പഞ്ച ശരിഫ് ദര്‍ഗ നടന്ന ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശിലെ വിജയവാഡ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്തു. ഡല്‍ഹി ജുമുഅ മസ്ജിദില്‍ ഈദ് നമസ്‌കാരത്തില്‍ പതിവുപോലെ പതിനായിരങ്ങള്‍ പങ്കെടുത്തു.