Connect with us

Gulf

ലോകകപ്പ് ആവേശ ലഹരിയില്‍ സഊദി അറേബ്യ: ഉദ്ഘാടന മത്സരത്തില്‍ റഷ്യയെ നേരിടും

Published

|

Last Updated

റഷ്യയിലേക്ക് പുറപ്പെടുന്ന സഊദി ദേശീയ ഫുട്‌ബോള്‍ ടീം

റിയാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകക്കപ്പ് യോഗ്യത നേടിയ സഊദിയുടെ മത്സരത്തിനു ആവേശം പകര്‍ന്ന് സഊദികളും മോസ്‌കോയിലെത്തി.

ഒരു വ്യാഴവട്ടത്തിനു ശേഷം ലോകകപ്പ് ഫുട്‌ബോളില്‍ ഇടം നേടിയ രാജ്യത്തിന്റെ മത്സരം വീക്ഷിക്കാന്‍ ചെറിയ പെരുന്നാള്‍ അവധികൂടി ലഭിച്ചതോടെ നിരവധി സ്വദേശികളാണ് മോസ്‌കോയിലെത്തിയിരിക്കുന്നത്. സഊദി സമയം ആറിനാണ് മത്സരം ആരംഭിക്കുക.

മോസ്‌കോയിലെത്തിയ സഊദി ആരാധകര്‍

മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയെയാണ് സഊദി നേരിടുന്നത്. ഗ്രൂപ്പ് എ യില്‍ സഊദിക്കും റഷ്യക്കും പുറമേ ഈജിപ്തും ഉറുഗ്വേയുമാണ് ഉള്ളത്.

ഫിഫ റാങ്കിങ്ങില്‍ എഴുപതാം സ്ഥാനത്താണ് റഷ്യ, സഊദി 67ാം സ്ഥാനത്താണുള്ളത്. ഇത്തവണ ലോകക്കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരം വീക്ഷിക്കാന്‍ സഊദി ടീമിന് ആവേശം പകര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എത്തുന്നുണ്ട്.

സൗദി ടീമിന് പിന്തുണയുമായി കിരീടാവകാശി എത്തുമെന്ന വാര്‍ത്തയെ രാജ്യത്തെ കായികപ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ച ആദ്യ അറബ് രാജ്യമാണ് സഊദി.

ഫ്രാന്‍സ്, കൊറിയ, ജര്‍മ്മനി ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ സഊദി അറേബ്യ ഇടം നേടിയെങ്കിലും ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്തതായിരുന്നു. ഇത്തവണ യുവാന്‍ അന്റോണിയോ പിസ്റ്റിയെയാണ് പരിശീലകാനായി റഷ്യയില്‍ സഊദി ടീം ഗോദയിറങ്ങുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ റഷ്യയിലേക്ക് ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ റഷ്യയില്‍ സൗജന്യ വിസയാണ് നല്‍കുന്നത് ജൂണ്‍ നാലിനും ജൂലൈ 14 നും ഇടയില്‍ റഷ്യസന്ദര്‍ശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.