Connect with us

International

ട്രംപിനെ കാണാന്‍ ഇന്ത്യന്‍ വംശജന്‍ ഒറ്റരാത്രിക്ക് ചിലവഴിച്ചത് 38,600 രൂപ

Published

|

Last Updated

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഉത്തര കൊറിയന്‍ നേതാവുമായി ചര്‍ച്ചക്കെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ ഒറ്റ രാത്രിക്ക് ഇന്ത്യന്‍ വംശജന്‍ ചെലവഴിച്ചത് 38,600 രൂപയാണ്. ട്രംപ് താമസിക്കുന്ന ആഢംബര ഹോട്ടലില്‍ ഒരു രാത്രി തങ്ങാനാണ് ഇയാള്‍ക്ക് ഇത്രയും തുക ചിലവഴിക്കേണ്ടി വന്നത്. മലേഷ്യയില്‍ കണ്‍സട്ടന്റായ മഹാരാജ് മോഹന്‍ എന്ന 25കാരനാണ് ഷാങ്ഗ്രി ല ഹോട്ടലിലെ ലോബിയില്‍ മണിക്കൂറുകളോളം ട്രംപിനെ കാണാനായി നിന്നതെന്ന് ടുഡെ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പണം മുടക്കി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ട്രംപ് യാത്ര ചെയ്യുന്ന ബുള്ളറ്റ് പ്രൂഫ് കാറായ ലിമൂസിനൊപ്പം സെല്‍ഫിയെടുക്കാനെ മോഹന് കഴിഞ്ഞുള്ളു. ഉച്ചകോടി നടക്കുന്ന കാപെല്ല ഹോട്ടലിലേക്കിറങ്ങുന്ന ട്രംപിനെ കാത്ത് ഷാങ്ഗ്രി ല ഹോട്ടല്‍ ലോബിയില്‍ രാവിലെ 6.30 മുതല്‍ കാത്തിരുന്നെങ്കിലും ആഗ്രഹം സഫലമാക്കാന്‍ മോഹന് കഴിഞ്ഞില്ല. ട്രംപിനായി ഇത്രയും തുക ചിലവഴിച്ചതില്‍ തനിക്ക് ദു:ഖമൊന്നിമില്ലെന്ന് മോഹന്‍ പിന്നീട് പറഞ്ഞു. ചൊവ്വാഴ്ചയാണ് സിംഗപ്പൂരില്‍ ട്രംപ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയത്.

Latest