സായുധരായ വിഎച്ച്പി പ്രവര്‍ത്തകര്‍ താജ്മഹലിന്റെ ഗേറ്റ് തകര്‍ത്തു; മുപ്പത് പേര്‍ക്കെതിരെ കേസ്

Posted on: June 13, 2018 11:03 am | Last updated: June 13, 2018 at 11:03 am
SHARE

ആഗ്ര: താജ്മഹലിന്റെ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ 30 വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് സായുധരായെത്തിയ പ്രവര്‍ത്തകര്‍ താജ്മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്‍ത്തത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഗേറ്റ് തകര്‍ത്തത്.

തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിന്റെ പരാതിയില്‍ മുതിര്‍ന്ന വി.എച്ച്.പി നേതാക്കളായ രവി ദുബെ, മദന്‍ വര്‍മ, മോഹിത് ശര്‍മ, നിരഞ്ജന്‍ സിംഗ് റാത്തോര്‍, ഗുല്ല തുടങ്ങിയവര്‍ക്കെതിരേയും കണ്ടാലറിയാത്ത 25 പേര്‍ക്കെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here