.പൊതു മേഖലയില്‍ റമസാന്‍ 29 മുതല്‍; ശവ്വാല്‍ മൂന്ന് വരെ അവധി

Posted on: June 12, 2018 8:55 pm | Last updated: June 12, 2018 at 8:55 pm
SHARE

ദുബൈ: രാജ്യത്തെ പൊതുമേഖലയില്‍ ഈദ് അവധി പ്രഖ്യാപിച്ചു. റമസാന്‍ 29 മുതല്‍ (ജൂണ്‍ 14) ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധി. ഈദ് വെള്ളിയാഴ്ചയാണെങ്കില്‍ പൊതുമേഖലയില്‍ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. (വ്യാഴം മുതല്‍ ഞായര്‍ വരെ).

ഈദ് ശനിയാഴ്ചയാണെങ്കില്‍ വ്യാഴം മുതല്‍ തിങ്കള്‍ വരെയുള്ള അഞ്ച് ദിവസങ്ങളില്‍ പൊതുമേഖലയില്‍ അവധിയായിരിക്കും.
രാജ്യത്തെ ഭരണാധികാരികള്‍ക്കും താമസക്കാര്‍ക്കും അറബ്, ഇസ്‌ലാമിക് രാജ്യത്തെയും ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഫെഡറല്‍ അതോറിറ്റി ഈദ് ആശംസ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here