പ്രൊഫസര്‍ അഹമ്മദ് കുട്ടി ശിവപുരം നിര്യാതനായി

Posted on: June 11, 2018 11:43 am | Last updated: June 11, 2018 at 11:43 am
SHARE

കണ്ണൂര്‍: പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫസര്‍ അഹമ്മദ് കുട്ടി ശിവപുരം (71) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. ഗവ.ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഗവ.കോളജ് മുചുകുന്ന്,ഗവ.കോളജ് കാസര്‍കോട്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, ചിറ്റൂര്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

സംസം കഥ പറയുന്നു, ബിലാലിന്റെ ഓര്‍മകള്‍, അതിരുകള്‍ അറിയാത്ത പക്ഷി തുടങ്ങിയ ക്യതികളുടെ രചയിതാവാണ്. എല്ലാ ക്യതികളും ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബീവിയാണ് ഭാര്യ. മക്കള്‍: തൗഫിഖ്, മന്നത്ത്, ഫാത്തിമ ഹന്ന(പ്രിന്‍സിപ്പാള്‍, സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തലക്കുളത്തൂര്‍). മരുമക്കള്‍: നദീറ, സലീം(ഖത്തര്‍), അഡ്വ.മുഹമ്മദ് റിഷാല്‍(അത്തോളി).മയ്യത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ശിവപുരം ജുമാമസ്ജിദില്‍.

LEAVE A REPLY

Please enter your comment!
Please enter your name here