ശരത് കുമാര്‍ പുതിയ സിവിസി

Posted on: June 10, 2018 6:15 pm | Last updated: June 10, 2018 at 6:15 pm
SHARE

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി മുന്‍ തലവന്‍ ശരത് കുമാറിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ചു.

ഹരിയാന കേഡറില്‍നിന്നു്ള്ള 1979 ബാച്ച് ഐപിഎസ് ഓഫീസറായ ഇദ്ദേഹം കഴിഞ്ഞ സെപ്തംബറിലാണ് എന്‍ഐഎ മേധാവി സ്ഥാനത്തുനിന്നും വിരമിച്ചത്. ഇദ്ദേഹത്തിന്റെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനം 2020 ഒക്ടോബര്‍വരെ തുടരും.