Connect with us

National

മേവാനിക്ക് പിറകെ ഉമര്‍ ഖാലിദിനും വധഭീഷണി

Published

|

Last Updated

ന്യൂഡല്‍ഹി: വധഭീഷണിയെത്തുടര്‍ന്ന് ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പരാതി നല്‍കി. അധോലോക നായകന്‍ രവി പൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് ഡല്‍ഹി പോലീസിന് ഉമര്‍ ഖാലിദ് പരാതി നല്‍കിയത്. തനിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഉമര്‍ ഖാലിദ് ട്വിറ്ററിലൂടെ പറഞ്ഞു. പൂജാരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഗുജറാത്തിലെ ദളിത് സ്വതന്ത്ര എം എല്‍ എയായ ജിഗ്നേഷ് മേവാനിയും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

Latest