ഹറം ശരീഫിന്റെ മുകളിൽ  നിന്ന് ചാടി പാക്കിസ്ഥാൻ യുവാവ് ജീവനൊടുക്കി 

Posted on: June 9, 2018 8:42 pm | Last updated: June 9, 2018 at 8:42 pm
SHARE
മക്ക : വിശുദ്ധ ഹറം പള്ളിയുടെ  മുകളിലെ നിലയിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി. മുകളിലെ നിലയിൽ നിന്നും മതാഫിലേക്ക് ചാടിയാണ് മുപ്പത്തിയഞ്ചുകാരനായ  പാക്കിസ്ഥാൻ സ്വദേശി കൃത്യം ചെയ്തത്.
ഇന്നലെ വെള്ളിയാഴ്ചയായതിനാൽ മതാഫിൽ കനത്ത തിരക്കായിരുന്നു,സംഭവത്തിൽ മറ്റ് തീർത്ഥാടകർക്ക് പരിക്കേറ്റിട്ടില്ലന്നും , സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. രാത്രി ഒൻപതര മണിയോടെ ആയിരുന്നു സംഭവം.
സംഭവസ്ഥലത്തുണ്ടായിരുന്ന സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, ഹറം സുരക്ഷാ ഉദോഗസ്ഥരും ഉടൻ തന്നെ അടിയന്തിര ശുശ്രൂഷയ്ക്ക് ശേഷം മക്കയിലെ  അജ്‌യാദ് ആശുപത്രിയിലെത്തിചെങ്കിലും മരണപെടുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here