ഗോധ്രയില്‍ സാമുദായിക സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്ക്

Posted on: June 9, 2018 5:34 pm | Last updated: June 9, 2018 at 5:34 pm
SHARE

ഗോധ്ര: ഗോധ്രയിലെ ഖാദി ഫാലിയയില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രദേശത്തെ റോഡിലൂടെ ഓട്ടോറിക്ഷ കടന്നുവരവെ റോഡില്‍ തടസമായി നിര്‍ത്തിയിട്ട ബൈക്ക് എടുത്തുമാറ്റുവാന്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് ഓട്ടോ ഡ്രൈവറും ബൈക്ക് ഉടമയും തമ്മിലുള്ള തര്‍ക്കം ഇരു സമുദായങ്ങളേറ്റെടുക്കുകയും പരസ്പരം കല്ലേറ് നടത്തുകയുമായിരുന്നു.് പോലീസെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.