Connect with us

Kerala

അനുനയശ്രമവുമായി ചെന്നിത്തല പിജെ കുര്യന്റെ വീട്ടിലെത്തി

Published

|

Last Updated

പത്തനംതിട്ട: രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചസാഹചര്യത്തില്‍ കൂടിയായിരുന്നു ചെന്നിത്തലയുടെ സന്ദര്‍ശനം.

തിരുവല്ലയിലെ കുര്യന്റെ വീട്ടിലെത്തിയെ ചെന്നിത്തല ഒരു മണിക്കൂറോളം അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്ന് കുര്യന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിന് പിന്നില്‍ ചെന്നിത്തലക്കല്ല മുഖ്യപങ്കെന്നും അദ്ദേഹം പറഞ്ഞു.

Latest