Connect with us

Kerala

ജോസ് കെ മാണിയുടേത് പണംകൊടുത്തുവാങ്ങിയ സീറ്റെന്ന് പിസി ജോര്‍ജ്

Published

|

Last Updated

കോട്ടയം: ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് പേയ്മന്റെ് സീറ്റാണെന്ന ആരോപണവുമായി പിസി ജോര്‍ജ് എം.എല്‍.എ. കെഎം മാണി മകന് വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണ് ഇത്. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് ആവില്ല. മാണി വലിയൊരു തുക കോണ്‍ഗ്രസിന് നല്‍കിയതായാണ് അറിയാന്‍ കഴിയുന്നതെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെയായിരുന്നു ജോര്‍ജിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭ സീറ്റില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.