Connect with us

Kerala

ആലുവക്കാരെ അപമാനിച്ചിട്ടില്ല, പ്രതികള്‍ക്ക് ഭീകരബന്ധവും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളെ തീവ്രവാദ ബന്ധമുള്ളവരാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ആലുവക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണെന്നും പറഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും കേരളത്തിന്റെ ക്രമസമാധാനപാലനം അതേ രീതിയില്‍ നടക്കേണ്ട സ്ഥലമാണെന്നുമാണ് പറഞ്ഞത്. പോലീസിനെ ആക്രമിച്ചവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നത് വസ്തുതയാണ്.

ഈ സംഭവത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളെ സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്നു വിളിച്ചുവെന്ന പരാതിയുമായി ചിലര്‍ നടുത്തളത്തില്‍ ഇറങ്ങിയത്. എനിക്ക് ആലുവക്കാരെ നല്ലതുപോലെ അറിയാം. അവിടെ തീവ്രവാദത്തെ എതിര്‍ക്കുന്ന ഉശിരന്മാരായ ആളുകളുണ്ട്. പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കശ്മീരില്‍ വെച്ച് ഭീകരവാദ പ്രവര്‍ത്തനത്തിനിടയില്‍ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസുകളില്‍ കൂട്ടുപ്രതി ആയിരുന്നു. തീവ്രവാദ ബന്ധം മാത്രമല്ല ഭീകര ബന്ധവും ഉണ്ടെന്നാണ് ഇതില്‍ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest