പ്രണബ് മുഖര്‍ജിക്ക് അഡ്വാനിയുടെ അഭിനന്ദനം

Posted on: June 8, 2018 9:54 pm | Last updated: June 8, 2018 at 9:54 pm
SHARE

ന്യൂഡല്‍ഹി: ആര്‍ എസ് എസ് വേദിയിലെത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പ്രശംസിച്ച് എല്‍ കെ അഡ്വാനി. ആര്‍ എസ് എസ് വേദിയില്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗം സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്ന് അഡ്വാനി പറഞ്ഞു.

പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തിലൂടെ രൂപപ്പെട്ട രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി. വ്യത്യസ്ത ആശയവിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതെന്നും അഡ്വാനി പറഞ്ഞു.

നാഗ്പുരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച പ്രണബിനെയും അദ്ദേഹത്തെ പരിപാടിയിലേക്കു ക്ഷണിച്ച ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെയും അദ്വാനി അഭിനന്ദിച്ചു. ഇരുവരുടെയും കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പൊരുത്തവും സമാനതയും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഡ്വാനിയുടെ അഭിനന്ദനം.

LEAVE A REPLY

Please enter your comment!
Please enter your name here