Connect with us

National

വാക്വം ക്ലീനറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 24 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

|

Last Updated

ലക്‌നൗ: ദുബൈയില്‍നിന്നും 715 ഗ്രാം സ്വര്‍ണവുമായെത്തിയ യാത്രക്കാരന്‍ ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഖുഷിനഗര്‍ ജില്ലയിലെ ഫാസില്‍നഗര്‍ സ്വദേശി ഷക്കീല്‍ അഹ്മദ് ആണ് പിടിയിലായത്.

സ്വര്‍ണം തകിടുകളാക്കിമാറ്റി വാക്വം ക്ലീനറിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. സ്വര്‍ണത്തിന് 24 ലക്ഷം രൂപ വിലമതിക്കും.