Connect with us

Gulf

അബുദാബിയില്‍ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചു

Published

|

Last Updated

അബുദാബി: അബുദാബിയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ദീര്‍ഘകാല ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയില്‍ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചു. സ്വദേശി പൗരന്മാരായ ജീവനക്കാര്‍ക്ക് വിരമിക്കല്‍ പെന്‍ഷനും, ബെനിഫിറ്റ് ഫണ്ടും പുതിയ തൊഴില്‍ നിയമത്തിലൂടെ ലഭ്യമാകും.

25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സ്വദേശി പൗരന് അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് സജീവമായി തുടരുകയും അവരുടെ കമ്പനികള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന അനുഭവം നല്‍കുകയും ചെയ്യുന്നതിനായി തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ തൊഴില്‍ നിയമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അബുദാബിയിലെ വിരമിക്കല്‍ പെന്‍ഷനുകളെ നിയന്ത്രിക്കുന്ന നിയമപ്രകാരം 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഒരാള്‍ രാജി വെച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് സ്‌റ്റൈപ്പന്റ്റ് നല്‍കും.