അല്‍ വര്‍ഖയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി
Posted on: June 7, 2018 9:28 pm | Last updated: June 7, 2018 at 9:28 pm
SHARE
അല്‍ വര്‍ഖയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി ഇ ഡി ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി
ഉദ്ഘാടനം ചെയ്തപ്പോള്‍. എം എ യൂസുഫലി സമീപം

ദുബൈ: ലുലു ഗ്രൂപ്പിന്റെ 147-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈ അല്‍ വര്‍ഖയില്‍ തുറന്നു. ദുബൈ സാമ്പത്തിക വികസന വിഭാഗം (ഡി ഇ ഡി) ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി ഉദ്ഘാടനം ചെയ്തു.

120,000 ചതുരശ്രയടി വിസ്തൃതിയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈയിലെ തന്നെ ഏറ്റവും വലിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൊന്നാണ്. രണ്ട് നിലകളിലായി നിത്യോപയോഗ സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഐ ടി, ഫാഷന്‍, സ്റ്റേഷനറി, സ്‌പോര്‍ട് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഫ്രഷ് പഴങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി, സീ ഫുഡ് തുടങ്ങിയവരും സജ്ജമാക്കിയിട്ടുണ്ട്.

മണി എക്‌സ്‌ചേഞ്ച്, ഒപ്റ്റിക്കല്‍സ്, ഹെയര്‍ സ്പാ ആന്‍ഡ് കിഡ്‌സ് സലൂണ്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങി നിരവധി ഔട്‌ലെറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ ദുബൈ കെയേര്‍സ് സി ഇ ഒ താരീഖ് അല്‍ ഗുര്‍ഗ്, വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, സി ഇ ഒ സൈഫി രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമായി 20 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍കൂടി ആരംഭിക്കുമെന്ന് യൂസുഫലി പറഞ്ഞു. എക്‌സ്‌പോ 2020യോടനുബന്ധിച്ച് യു എ ഇയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here